Saturday, 28 Mar, 5.20 pm മലയാളം എക്സ്പ്രെസ്സ്

കേരളം
വീട്ടില്‍ പാചകം നിര്‍ത്തി; ജനകീയ അടുക്കളയില്‍ ഓര്‍ഡറുകളുടെ പ്രളയം :കടമകള്‍ മറക്കരുതെന്ന് മന്ത്രി

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീട്ടിലിരിക്കുന്നവര്‍ പാചകം ഉപേക്ഷിച്ചതോടെ ജനകീയ അടുക്കളയില്‍ ഓര്‍ഡര്‍ നല്‍കുന്നവരുടെ ഒഴുക്ക് വര്‍ദ്ധിച്ചു . ഇതോടെ യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാകാതെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി . നിരാലംബരും പാചകം ചെയ്യാന്‍ കഴിയാത്തവരും മാത്രമാണ് ജനകീയ അടുക്കളയെ ആശ്രയിക്കേണ്ടതന്ന് മന്ത്രി കെ ടി ജലീല്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് നിരോധനാജ്ഞയിലും നിയന്ത്രണങ്ങളിലും ആരും പട്ടിണി കിടക്കരുതെന്നാണ് ജനകീയ അടുക്കളകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതേ സമയം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുമെന്നായതോടെ പലരും വീട്ടില്‍ പാചകം നിര്‍ത്തി.

ആയിരക്കണക്കിന് ഓര്‍ഡറുകള്‍ എത്തിയതോടെ പല ജനകീയ അടുക്കളകളുടെയും പ്രവര്‍ത്തനം തന്നെ താറുമാറായി . ഈ പശ്ചാത്തലത്തിലാണ് മന്ത്രി കെ. ടി ജലീലിന്റെ അഭ്യര്‍ത്ഥന. ഒരുമിച്ച്‌ നില്‍ക്കേണ്ട സമയത്ത് ആരും കടമകള്‍ മറക്കരുതെന്നും മറ്റുള്ളവര്‍ക്കു കൂടി കഴിയാവുന്ന സഹായങ്ങള്‍ എത്തിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top