Saturday, 25 Sep, 5.57 pm മലയാളം എക്സ്പ്രെസ്സ്

കേരളം
വിഭജനശ്രമങ്ങളെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിച്ച്‌ ചെറുത്ത് തോല്‍പ്പിക്കുക: മന്ത്രി അഹ് മദ് ദേവര്‍ കോവില്‍

രാജ്യത്ത് പലയിടത്തും വിഭജന ശ്രമങ്ങള്‍ നടക്കുകയാണ്. ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഒരു മതവിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന പ്രവണതയും വ്യാപകമായി കൊണ്ടിരിക്കുന്നു. ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ മുറുകെ പിടിച്ച്‌ ഇവയെ ചെറുത്ത് തോല്‍പിക്കുകയാണ് വേണ്ടതെന്ന് തുറമുഖം വകുപ്പ് മന്ത്രി അഹ് മദ്‌ ദേവര്‍ കോവില്‍ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഇരുപത്തി എട്ടാമത് കേരള സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇന്ത്യക്കകത്തും പുറത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭിന്നിപ്പിച്ച്‌ സ്വാതന്ത്ര്യ വാജ്ഞയെ ഇല്ലാതാക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. അതിന്റെ പരിണിത ഫലമായി ഇന്ത്യ സ്വതന്ത്രമായപ്പോള്‍ രാജ്യം വെട്ടിമുറിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ വിഭജന തന്ത്രങ്ങളില്‍ വീണതിന് രാജ്യവും, ജനങ്ങളും വലിയ വില നല്‍കേണ്ടി വന്നു. പുതിയ സാഹചര്യത്തില്‍ സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വിഭജന ശ്രമങ്ങളില്‍ വീഴാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, സി.പി സൈതലവി മാസ്റ്റര്‍, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, കെ.വൈ നിസാമുദ്ദീന്‍ ഫാളിലി , സി.എന്‍ ജഅഫര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ കാസര്‍ഗോഡ്, മുഹമ്മദലി കിനാലൂര്‍
എന്നിവര്‍ സംസാരിച്ചു.

ഒക്ടോബര്‍ രണ്ടുവരെ നീണ്ടു നില്‍ക്കുന്ന കേരള സാഹിത്യോത്സവില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത കല, സാഹിത്യ, സാംസ്കാരിക പരിപാടികള്‍ നടക്കും. ഡിജിറ്റല്‍ പ്ളാറ്റ്ഫോമിലൂടെയാണ് കേരള സാഹിത്യോത്സവ് നടക്കുന്നത്. സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും.

The post വിഭജനശ്രമങ്ങളെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിച്ച്‌ ചെറുത്ത് തോല്‍പ്പിക്കുക: മന്ത്രി അഹ് മദ് ദേവര്‍ കോവില്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top