Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മാതാവ് അന്തരിച്ചു

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മാതാവ് അന്തരിച്ചു

ന്യൂ​​​ഡ​​​ല്‍​​​ഹി: വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​​ന്‍റെ അ​​​മ്മ സു​​​ലോ​​​ച​​​ന സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ നി​​ര്യാ​​ത​​യാ​​യി.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അന്ത്യം. മാതാവിന്റെ മരണവിവരം മന്ത്രിതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

80 കളില്‍ എടുത്ത മാതാവിന്റെ ചിത്രത്തോട് കൂടിയായിരുന്നു അദ്ദേഹം മരണ വിവരം ട്വീറ്റ് ചെയ്തത്. മാതാവ് സുലോചന സുബ്രമണ്യം അന്തരിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അസുഖബാധിതയായ സമയത്ത് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വി​​​ദേ​​​ശ​​​കാ​​​ര്യ​​​വി​​​ദ​​​ഗ്ധ​​​നും മു​​​ന്‍ സി​​​വി​​​ല്‍​ സ​​​ര്‍​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ പ​​​രേ​​​ത​​​നാ​​​യ കെ. ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ്. എ​​​സ്. വി​​​ജ​​​യ​​​കു​​​മാ​​​ര്‍, സ​​​ഞ്ജ​​​യ് സു​​​ബ്ര​​​ഹ്മ​​​ണ്യം എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ​മ​​​ക്ക​​​ള്‍. നിര്യാണത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുജു, ബിജെപി നേതാവ് രാം മാധവ്, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online