Dailyhunt
വിദ്യാ ബാലന്‍ ചിത്രം ശകുന്തളാ ദേവിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിദ്യാ ബാലന്‍ ചിത്രം ശകുന്തളാ ദേവിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിദ്യാ ബാലന്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ശകുന്തള ദേവി. ഇന്ത്യയുടെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

അനു മേനോന്‍ ആണ് ഗണിതശാസ്‍ത്രജ്ഞയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധേയയായ ശകുന്തള ദേവിയുടെ ജീവിത കഥ പ്രമേയമാക്കി ചിത്രം ഒരുക്കുന്നത്.

1929ല്‍ ബംഗളൂരുവില്‍ ഒരു യാഥാസ്ഥിതിക കര്‍ണാടക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശകുന്തളാദേവി മൂന്നു വയസ്സു മുതല്‍ കണക്കിലെ അമാനുഷിക പ്രതിഭ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.

ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ ജീവിതാവസാനം വരെയുളള കാലയളവിലെ കഥയാണ് ചിത്രം പറയുന്നത്. സോണി പിക്‌ച്ചേഴ്‌സും അബണ്ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online