Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയം തേടി ഗോകുലം ഇന്ന് നെറോക്കയ്ക് എതിരെ.

വിജയം തേടി ഗോകുലം ഇന്ന് നെറോക്കയ്ക് എതിരെ.

കൊല്‍ക്കത്ത : ഐ ലീഗിലെ നാലാം മത്സരത്തില്‍ ഗോകുലം കേരള എഫ് സി മണിപ്പൂര്‍ ടീമായ നെറോക്കയെ നേരിടും. തിങ്കളാഴ്ച രാത്രി 7 മണിക്കാണ് കളി. വണ്‍ സ്പോര്‍ട്സ് ചാനലിലും ഫേസ്ബുക്കിലും കളി തത്സമയസംപ്രേഷണം ഉണ്ടായിക്കും.

മൂന്നു കളികളില്‍ നിന്നും മൂന്നു പോയിന്റ്‌ നേടിയ ഗോകുലം ലീഗ് ടേബിളില്‍ ഒമ്ബതാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ഐസാവാള്‍ എഫ് സിയോട് 2 -0 ഗോകുലം തോറ്റിരിന്നു. അതേസമയം രണ്ടു കളികളില്‍ നിന്നും 4 പോയിന്റ് നേടിയ നെറോക്ക , അഞ്ചാം സ്ഥാനത്തിലാണുള്ളത്.

"നമ്മുടെ പ്രതിരോധനം മെച്ചപെടാനുണ്ട്. അടുത്ത കളിയില്‍ ഒരു തിരിച്ചുവരവ് പ്രാതീക്ഷിക്കുന്നു. കളിക്കാര്‍ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണുള്ളത്," ഗോകുലം കേരള എഫ് സി ഹെഡ്കോച്ച്‌ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനീസ് പറഞ്ഞു.

ഘാനതാരങ്ങളായ ഡെന്നിസ് അന്ടവി, ഫിലിപ്പ് അഡ്‌ജ എന്നിവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്ഷം ഗോകുലത്തിനു വേണ്ടി കളിച്ച നഥാനിയാല്‍ ഗാര്‍ഷ്യ, നെറോക്കയുടോപ്പമാണ് ഈ പ്രാവശ്യം കളിക്കുന്നത്.

The post വിജയം തേടി ഗോകുലം ഇന്ന് നെറോക്കയ്ക് എതിരെ. first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online