കൊച്ചി: വില്‍പനയില്‍ തന്നെ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2022 സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നതായി അറിയിച്ചു. 2021 ജൂലൈയില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി കമ്ബനി വ്യക്തമാക്കി.
ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന്, ഒരു ലക്ഷം അധിക യൂണിറ്റുകളാണ് ഹോണ്ട ടൂവീലേഴ്സ് കഴിഞ്ഞ മാസം വിറ്റഴിച്ചിരിക്കുന്നത്. 385,533 യൂണിറ്റാണ് ഹോണ്ട ടൂവീലേഴ്സിന്റെ ജൂലൈയിലെ മൊത്തം വില്‍പ്പന. 2021 ജൂണിനെ അപേക്ഷിച്ച് 66% വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 45,400 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍, ആഭ്യന്തര വിപണിയില്‍ 340,133 യൂണിറ്റുകളുടെ വില്‍പനയാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
The post വില്‍പനയില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ first appeared on MalayalamExpressOnline.

