
ഫിലാഡല്‍ഫിയ: വിമാനയാത്രക്കിടെ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും അധിക്ഷേപ പരാമര്‍ശവും നടത്തിയ യാത്രക്കാരന് അറസ്റ്റില്‍. ഒഹിയോയില്‍നിന്നുള്ള യാത്രക്കാരനാണ് വിമാനയാത്രക്കിടെ സംഘര്‍ഷം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായത്.
ഫിലാഡല്‍ഫിയയില്‍നിന്ന് മിയാമിയിലേക്കുള്ള ഫ്രന്‍റിയര്‍ എയര്‍ലൈന്‍ വിമാനത്തിലായിരുന്നു അതിക്രമം. ഒഹിയോ സ്വദേശിയായ മാക്സ്വെല് ബെറി വിമാനത്തിന് അകത്ത് നടന്നു. പിന്നീട് സീറ്റില്‍ ഇരിക്കുകയും മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അതിക്രമം ആരംഭിക്കാന്‍ തുടങ്ങി യുവാവ്.
പിന്നീട് അയാള്‍ ബാത്ത്റൂമില്‍ പോകുകയും ഷര്‍ട്ട് അഴിച്ച് വരികയുമായിരുന്നു. ലഗേജില്‍നിന്ന് പുതിയ ഷര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി സ്ത്രീകളെ കടന്നുപിടിച്ചു. രംഗം ശാന്തമാക്കാന്‍ എത്തിയ പുരുഷ ജീവനക്കാരന്റെ മുഖത്ത് ഇയാള്‍ ഇടിച്ചു . പിന്നീട് മറ്റു ജീവനക്കാരെയും മര്‍ദിച്ചതോടെ സീറ്റില്‍ ഇയാളെ കെട്ടിയിടുകയായിരുന്നു.

അതിക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു. വിമാന ജീവനക്കാരനെ മര്‍ദിച്ചതിന് ശേഷം തന്റെ പിതാവ് കോടീശ്വരനാണെന്ന് മാക്സ്വെല് വിളിച്ചുപറയുന്നത് വിഡിയോയില്‍ ദൃശ്യമാണ് .22 കാരനെ പിന്നീട് പൊലീസിന് കൈമാറി. മിയാമിയില്‍ എത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്.
The post വിമാനയാത്രക്കിടെ വനിതകള്‍ അടക്കമുള്ളവര്‍ക്കെതിരെ മദ്യപിച്ച് മര്‍ദ്ദനം ; 22കാരന്‍ അറസ്റ്റില്‍ first appeared on MalayalamExpressOnline.