Saturday, 25 Sep, 6.46 pm മലയാളം എക്സ്പ്രെസ്സ്

കേരളം
വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുള്ള ചിത്രീകരണവുമായി 'കത്തനാര്‍': ജയസൂര്യ ചിത്രത്തിന്‍റെ പ്രീപ്രൊഡകഷന്‍ ജോലികള്‍ ആരംഭിച്ചു

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാര്‍. സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ഹോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുള്ള ചിത്രീകരണമാണ് സിനിമയില്‍. ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് കത്തനാരിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരു വര്‍ഷം കൊണ്ട് സിനിമയുടെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും പൂര്‍ത്തിയാകും.


ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാര്‍ നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്‍ ആണ്. ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കായംകുളം കൊച്ചുണ്ണിക്കു ശേഷം പുറത്തിറങ്ങുന്ന മറ്റൊരു വലിയ ചിത്രമാണ് ഇത്. കത്തനാര്‍ ഒരുക്കുന്നത് ഇന്ത്യയിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയാണ് .

The post വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുള്ള ചിത്രീകരണവുമായി 'കത്തനാര്‍': ജയസൂര്യ ചിത്രത്തിന്‍റെ പ്രീപ്രൊഡകഷന്‍ ജോലികള്‍ ആരംഭിച്ചു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top