കേരളം
യാത്രയ്ക്കിടെ തീ പടര്‍ന്ന വാനില്‍ നിന്ന് ആറംഗ കുടുംബം ചാടിയിറങ്ങി രക്ഷപ്പെട്ടു.
തേഞ്ഞിപ്പലം : യാത്രയ്ക്കിടെ തീ പടര്‍ന്ന വാനില്‍ നിന്ന് ആറംഗ കുടുംബം ചാടിയിറങ്ങി രക്ഷപ്പെട്ടു. കാലിക്കറ്റ് സര്വകലാശലയ്ക്കടുത്ത് ചെട്ട്യാര്‍മാട്- കടലുണ്ടി റോഡിലെ ഒലിപ്രം 14-ാം മൈലില്‍ രാവിലെ 6.15ന് ആണ് സംഭവം.വള്ളിക്കുന്ന് നോര്‍ത്തിലെ അത്താണിക്കല്‍ ചിറ്റാം വീട്ടില്‍ മുഹമ്മദ് റാഫി (38), ഭാര്യ ജംഷീന (29), മക്കളായ മുഹമ്മദ് റമീസ് (13), മുഹമ്മദ് റിഷാല്‍ (11), മുഹമ്മദ് റിസിന്‍ (7), റാനിയ ഫാത്തിമ (4) എന്നിവരാണ് രക്ഷപെട്ടത്.
വാന്‍ പൂര്‍ണമായും കത്തി. 2.50 ലക്ഷം രൂപ നഷ്ടമുണ്ട്.വാനിന്റെ മുന്‍ ഭാഗത്ത് നിന്ന് പുക കണ്ട് പുറത്തിറങ്ങിയ ഡ്രൈവര്‍ കൂടിയായ മുഹമ്മദ് റാഫി പെട്ടന്ന് വാനിന്റെ വാതില്‍ തുറന്ന് ഭാര്യക്കും മക്കള്‍ക്കും രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. 6 പേരും പുറത്തിറങ്ങിയപ്പോഴേയ്ക്കും തീ പടര്‍ന്നു കഴിഞ്ഞിരുന്നു.അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചെങ്കിലും വാഹനം പൂര്‍ണമായി നശിച്ചു.
The post യാത്രയ്ക്കിടെ തീ പടര്‍ന്ന വാനില്‍ നിന്ന് ആറംഗ കുടുംബം ചാടിയിറങ്ങി രക്ഷപ്പെട്ടു. first appeared on MalayalamExpressOnline.