Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍  പി.ആര്‍. ശ്രീജേഷ്

യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്

കൊച്ചി: ഒളിമ്പിക് മെഡല്‍ ജേതാവും മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായ പി.ആര്‍. ശ്രീജേഷ് പുതിയ യെസ്ദി ഗ്രീന്‍ മാംബ

കൊച്ചി: ഒളിമ്പിക് മെഡല്‍ ജേതാവും മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായ പി.ആര്‍. ശ്രീജേഷ് പുതിയ യെസ്ദി ഗ്രീന്‍ മാംബ റോഡ്സ്റ്ററിന്റെ ഡെലിവറി സ്വീകരിച്ച്‌, 2026 റേഞ്ച് യെസ്ദി മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യയിലെ ആദ്യ ഉപഭോക്താവായി മാറി.

വിശിഷ്ടമായ മാറ്റ്-ഗ്രീന്‍ നിറം, അറബിക്ക-ബ്രൗണ്‍ സീറ്റ്, കോപ്പര്‍ ഗ്രാഫിക്‌സുകള്‍ എന്നിവയോടെ എത്തുന്ന ഈ മോട്ടോര്‍സൈക്കിള്‍ റോഡില്‍ വേറിട്ടുനില്‍ക്കുന്ന രൂപഭംഗിയാണ് കാഴ്ചവെക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ച്‌, എ.ബി.എസ്, മോഡുലാര്‍ സീറ്റിംഗ് സൗകര്യം എന്നിവയോടു കൂടിയ 334 സി.സി ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ2 എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. യെസ്ദിയുടെ പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന ഈ മോഡലിലൂടെ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കണ്ടപ്പോള്‍ തന്നെ യെസ്ദി ഗ്രീന്‍ മാംബ റോഡ്സ്റ്ററിന്റെ ഡിസൈനും സവിശേഷതകളും തന്റെ ശ്രദ്ധ കവര്‍ന്നുവെന്ന് പി.ആര്‍. ശ്രീജേഷ് പറഞ്ഞു.തലമുറകളായി റൈഡര്‍മാര്‍ നെഞ്ചിലേറ്റുന്ന യെസ്ദി പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീജേഷിനെപ്പോലൊരു കായിക പ്രതീകം ആദ്യ ഉപഭോക്താവായി എത്തിയത് ബ്രാന്‍ഡിന് വലിയ ആവേശമാണ് നല്‍കുന്നതെന്ന് ക്ലാസിക് ലെജന്‍ഡ്‌സിന്റെ സഹ-സ്ഥാപകന്‍ അനുപം തരേജ അഭിപ്രായപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online