Dailyhunt
യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി 'ഷൈലോക്കി'ലെ ബാര്‍ സോങ്

യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി 'ഷൈലോക്കി'ലെ ബാര്‍ സോങ്

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജയ് വാസുദേവ് ചിത്രം 'ഷൈലോക്കി'ലെ ബാര്‍ സോങ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്തു. യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി ഗാനം മുന്നേറുകയാണ്.

അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണ്. പലിശക്കാരനായി നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. മീനയാണ് ചിത്രത്തിലെ നായിക. രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയും കോയമ്ബത്തൂരുമാണ് പ്രധാന ലൊക്കേഷനുകള്‍.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം കാരണം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ജനുവരി 23നാണ് ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online