Friday, 03 Jul, 3.57 pm മലയാളം എക്സ്പ്രെസ്സ്

കേരളം
യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസ്; ഇന്ന് നാല് മണി മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും

ഷാര്‍ജ: വന്ദേ ഭാരതിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇന്ന് വൈകുന്നേരം യുഎഇ സമയം നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ജൂലൈ ഒന്‍പത് മുതല്‍ 14 വരെയുള്ള ആകെ ഒന്‍പത് വിമാനങ്ങളിലേക്കാണ് ഇന്ന് ബുക്കിങ് തുടങ്ങുന്നത്. പത്താം തീയ്യതി രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536, പതിനൊന്നാം തീയ്യതി രാവിലെ എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള IX 1412, പതിനാലാം തീയ്യതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536 എന്നിവയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. ഇതിന് പുറമെ മധുര, കോയമ്ബത്തൂര്‍, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ വില്‍പനയും ഇന്ന് ആരംഭിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top