Thursday, 05 Aug, 2.15 pm മലയാളം എക്സ്പ്രെസ്സ്

കേരളം
യുഎസില്‍ കുട്ടികള്‍ക്കെതിരെ ലൈംഗിക ചൂഷണം; സ്​റ്റിങ്​ ഓപ്പറേഷനില്‍ 17 പേര്‍ അറസ്​റ്റില്‍

​ഫ്ലോറിഡ: ​ അമേരിക്കയില്‍ കുട്ടികള്‍ക്കെതിരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച മൂന്ന്​ ഡിസ്​നി വേള്‍ഡ്​ ജീവനക്കാര്‍ അടക്കം 17 പേര്‍ അറസ്​റ്റില്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയാന്‍ നടത്തിയ സ്​റ്റിങ്​ ഓപ്പറേഷനിലാണ്​ പ്രതികള്‍ കുടുങ്ങിയത്​.

13 കാരിയെ ലൈംഗിക ചൂഷണത്തിന്​ ഇരയാക്കിയ ഡിസ്​നി വേള്‍ഡ്​ ജീവനക്കാരായ സാവന്ന മഗ്രൂ, ജൊനാഥന്‍ മഗ്രൂ എന്നിവരാണ്​ അറസ്​റ്റിലായവരില്‍ രണ്ടുപേര്‍. അറസ്റ്റ് നടക്കുമ്ബോള്‍ കമ്ബനിയില്‍നിന്ന്​ ശമ്ബളമില്ലാത്ത അവധിയിലായിരുന്നുവെന്ന്​ ഡിസ്​നി വേള്‍ഡ്​ വക്താവ്​ അറിയിച്ചു.

26കാരനായ കെന്നത്​ ജേവിയര്‍ അക്വിനോയാണ്​ അറസ്​റ്റിലായ മറ്റൊരു ഡിസ്​നി വേള്‍ഡ്​ ജീവനക്കാരന്‍. ലൈംഗിക ചൂഷണത്തിനായി ഇയാള്‍ പെണ്‍കുട്ടികളെ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഡിസ്​നി വേള്‍ഡിലെ ലൈഫ്​ ഗാര്‍ഡാണെന്നാണ്​ ഇയാള്‍ പൊലീസിനോട്​ പറഞ്ഞത്​. എന്നാല്‍ ഇത്​ കമ്ബനി വക്താവ്​ നിഷേധിച്ചു.

സമാന സംഭവങ്ങളില്‍ ആകെ 17 പേരാണ്​ അറസ്​റ്റിലായത്​. ‘ഒപ്പറേഷന്‍ ചൈല്‍ഡ്​ പ്രൊട്ടക്​ടര്‍’ എന്ന പേരിലായിരുന്നു അന്വേഷണം. 26നും 47നും ഇടയില്‍ പ്രായമായവരാണ്​ സംഭവത്തില്‍ അറസ്​റ്റിലായവരെന്നും പോലീസ് അറിയിച്ചു.

The post യുഎസില്‍ കുട്ടികള്‍ക്കെതിരെ ലൈംഗിക ചൂഷണം; സ്​റ്റിങ്​ ഓപ്പറേഷനില്‍ 17 പേര്‍ അറസ്​റ്റില്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top