Monday, 26 Aug, 7.20 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
യുണിമണി കേഫാക് ലീഗിന് തുടക്കം കുറിച്ചു

കുവൈത്ത്: കേരള ഫുട്ബാള്‍ ഏക്‌സ്പ്പര്‍ട്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എട്ടാമത് യുണിമണി കെഫാക് ലീഗിന് ഉജ്ജ്വലമായ തുടക്കം കുറിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരങ്ങളായ ജാസിം യാഖൂബ് , മുഹമ്മദ് അല്‍ സായര്‍, മുഹമ്മദ് ഖലീല്‍ ,അബ്ദുല്‍ അസീസ് ഹസന്‍, അഡ്മിനിസ്ട്രീവ് ആന്‍ഡ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടറായ അലി മര്‍വി അല്‍ ഹദിയ, രഞ്ജിത്ത് പിള്ള എന്നീവര്‍ മുഖ്യാതിഥികളായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ സോക്കര്‍ കേരളയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മലപ്പുറം ബ്രദേര്‍സ് അട്ടിമറിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top