Friday, 18 Oct, 11.11 pm മലയാളം എക്സ്പ്രെസ്സ്

ക്രൈം
യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഡല്‍ഹി : വടക്കന്‍ ദില്ലിയിലെ ബനവയില്‍ പെട്ടിയിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബനവയിലെ പൂത് സൊസൈറ്റി സ്റ്റാന്റിന് സമീപം കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് വിവരം.

ബനവ പോലീസ് സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. യുവതിക്ക് ഏകദേശം 30 വയസ്സു പ്രായം വരുമെന്നും ശരീരത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലെന്നും പോലീസ് അറിയിച്ചു. മരിച്ച യുവതി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top