Thursday, 03 Oct, 10.49 am Malayalam Express TV

ഹോം
ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാക്കല്‍; കേന്ദ്ര സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​ച്ച്‌ ഹ​രീ​ഷ് സാ​ല്‍​വെ

ല​ണ്ട​ന്‍: ജ​മ്മു​കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​ നടപടിയില്‍ മോ​ദി സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് സാ​ല്‍​വെ. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ കേ​ന്ദ്രം തെ​റ്റ് തി​രു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഹ​രീ​ഷ് സാ​ല്‍​വെ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാണ് ജമ്മുകശ്മീരെന്നും അതിനാല്‍ത്തന്നെ ഈ ​ന​ട​പ​ടി​യോ​ടു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ പ്ര​തി​ക​ര​ണം സ​മ്ബൂ​ര്‍​ണ പാ​പ്പ​ര​ത്ത​മാ​ണെന്നും സാ​ല്‍​വെ പ​റ​ഞ്ഞു. പാ​ക് അ​ധീ​ന​കാ​ശ്മീ​ര്‍ ഇ​ന്ത്യ​യു​ടേ​താ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​വി​ടം കൈ​യേ​റി​യ​താ​ണ്. അ​തി​ര്‍​ത്തി സം​ബ​ന്ധി​ച്ച്‌ ഒരു ത​ര്‍​ക്ക​മു​ണ്ടെ​ങ്കി​ല്‍ അത് പാ​ക് അ​ധീ​ന കാ​ഷ്മീ​ര്‍ സം​ബ​ന്ധി​ച്ച്‌ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാണ് കശ്മീരെന്ന് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​നയും, കാശ്മീര്‍ ഭ​ര​ണ​ഘ​ട​ന​യും പ​റ​യു​ന്നു. ചി​ല പാ​ക്കി​സ്ഥാ​നി മ​ന​സു​ക​ള്‍​ക്കൊ​ഴി​കെ കാശ്മീര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന​തി​ന് സം​ശ​യം ഉ​ണ്ടാ​യി​ട്ടി​ല്ല.കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി അ​നു​വ​ദി​ച്ച​ത് തെ​റ്റാ​ണെ​ന്നും അ​ത് തു​ട​രാ​ന്‍ അ​നു​വ​ദി​ച്ച​ത് വ​ലി​യ തെ​റ്റാ​ണെ​ന്നും താ​ന്‍ ക​രു​തു​ന്ന​താ​യും ഹ​രീ​ഷ് സാ​ല്‍​വെ പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top