Friday, 20 Sep, 12.25 pm Malayalam Express TV

ഹോം
അമേരിക്കന്‍ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഇന്ന് തിരിക്കും

ഡല്‍ഹി: ഏഴ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. നാളെ ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം ചില വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി ഇരുപത്തിയേഴിനാണ് സംസാരിക്കുന്നത്.ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 24ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ 50000 ഇന്ത്യക്കാര്‍ പങ്കെടുക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top