Sunday, 22 Sep, 5.49 pm Malayalam Express TV

ഹോം
അമേരിക്കയില്‍ മോദി ചെയ്തത്.. അമ്ബരന്ന് ലോകം

എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഹൗഡി മോദി പരിപാടിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പരുപാടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത് നിരവധി ഉദ്യോഗസ്ഥരാണ്. മോദിക്ക് ആശംസകള്‍ നല്‍കിയും പൂച്ചെണ്ട് നല്‍കിയും ഒക്കെയാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രിക്കായി നല്‍കിയ പൂക്കളില്‍ ഒരു പൂവ് നിലത്ത് വീണു. ഇത് മോദി എടുത്ത് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് സമ്മാനിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. വീഡിയോ കണ്ട് പ്രധാനമന്ത്രിക്ക് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഇപ്പോഴും വന്ന്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും പൊതുപരിപാടിയില്‍ പങ്കെടുക്കും. നാളെ ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ 27നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. ഹൗഡി മോദി പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നത് ഇന്ത്യ - അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണ്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് വെള്ളിയാഴ്‌ച അമേരിക്കയിലേക്ക് പുറപ്പെടും മുമ്ബ് മോദി പറഞ്ഞത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. 50,000ത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ട്രംപ് എത്തുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top