Sunday, 25 Aug, 3.25 pm Malayalam Express TV

ഹോം
അരുണ്‍ ജയ്‍റ്റ്‍ലിയുടെ വിയോഗത്തില്‍ ഭാര്യയെ ആശ്വസിപ്പിച്ച്‌ സോണിയാ ഗാന്ധി

ഡല്‍ഹി : മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുടെ വിയോഗത്തില്‍ ഭാര്യയെ ആശ്വസിപ്പിച്ച്‌ സോണിയാ ഗാന്ധി. അദ്ദേഹത്തിന് വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ച ശേഷമാണ് സോണിയ, ഭാര്യ സംഗീത ജയ്‍റ്റ്‍ലിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത്.

കൂടാതെ വിയോഗത്തില്‍ അനുശോചിച്ച്‌ സോണിയ ഗാന്ധി അരുണ്‍ ജയ്റ്റ്‍ലിയുടെ ഭാര്യക്ക് കത്തയ്ക്കുകയും ചെയ്തു. "നിങ്ങളുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്‍റെ വിയോഗത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായാലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായാലും അദ്ദേഹം അലങ്കരിച്ച്‌ എല്ലാ പദവികളിലും അദ്ദേഹത്തിന്‍റെ കഴിവും സൂക്ഷ്മ ബുദ്ധിയും പ്രകടമായിരുന്നു".

അദ്ദേഹത്തിന്‍റെ ഇത്ര നേരത്തേയുള്ള വിയോഗം വളരെ ദുഃഖകരമാണ്. അദ്ദേഹത്തിന് ഈ രാജ്യത്തിനായി ഇനിയും ധാരാളം സംഭാവനകള്‍ ചെയ്യാനുണ്ടായിരുന്നു. എന്ന് ക്കുറിച്ചാണ് സോണിയ കത്ത് അയച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top