Sunday, 25 Aug, 2.33 pm Malayalam Express TV

ഹോം
ബഹ്‌റൈനില്‍ ജയിലില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം

മനാമ: ബഹ്‌റൈനില്‍ ജയിലില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈന്‍ രാജാവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 250 ഇന്ത്യക്കാരായ തടവുകാരെ മോചിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പുവെച്ചു.

ബഹിരാകാശ ഗവേഷണം, സോളാര്‍ എനര്‍ജി,സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇതാദ്യമായാണ് ഒരു ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top