Wednesday, 09 Oct, 2.30 pm Malayalam Express TV

കേരളം
ബി.ഡി.ജെ.എസ്, എന്‍.ഡി.എയില്‍ തന്നെ തുടരും : തുഷാര്‍

കോന്നി: എന്‍.ഡി.എയില്‍ തന്നെ ബി.ഡി.ജെ.എസ് തുടരുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിന്റെ ഇടതുപ്രവേശന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

ബി.ഡി.ജെ.എസ്, എന്‍.ഡി.എയുടെ ഭാഗമായപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതൃത്വം പാലിച്ചില്ലായെന്നും പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെയാണ് ബി.ജെ.പി-ബി.ഡി.ജെ.എസ് ബന്ധത്തില്‍ വിള്ളലുണ്ടായത്. ഇതിനു പിന്നാലെ ബി.ഡി.ജെ.എസ്-എന്‍.ഡി.എ വിടുന്നുവെന്ന് വാര്‍ത്തയും വന്നിരുന്നു.

ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് പറഞ്ഞാണ് ഇന്ന് കോന്നിയില്‍ എന്‍.ഡി.എയുടെ പ്രചാരണത്തിന് തുഷാര്‍ വെള്ളാപ്പള്ളി എത്തിയത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കല്‍ ഉണ്ടായിട്ടില്ലെന്നും വേണമെങ്കില്‍ ഇതിന്റെ കണക്കുകള്‍ പരിശോധിക്കാമെന്നും തുഷാര്‍ പ്രതികരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top