Wednesday, 28 Aug, 3.49 pm Malayalam Express TV

ഹോം
ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​മ​ത ബാ​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്കും ബി​ജെ​പി​ക്കുമെതിരെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഒ​രു രാ​ജ്യം, ഒ​രു പ്ര​ധാ​ന​മ​ന്ത്രി, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന അ​വ​സ്ഥ​യി​ലേ​ക്കാ​ണ് രാ​ജ്യം നീ​ങ്ങു​ന്ന​തെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക് പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ രീ​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാണെന്ന് മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി രാ​ജ്യ​ത്തെ മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ ഛിന്ന​ഭി​ന്ന​മാ​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ ആരോപിച്ചു .

ക​ര്‍​ണാ​ട​ക​യി​ല്‍ സ​ര്‍‌​ക്കാ​റിനെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ആ​രും ഒ​ന്നും മി​ണ്ടി​യി​ല്ല.അ​ത് ത​ന്നെ ബം​ഗാ​ളി​ലും ന​ട​ക്കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദം. പ​ക്ഷേ, അ​തി​ന് യാ​തൊ​രു സാ​ധ്യ​ത​ക​ളു​മില്ലെന്നും മ​മ​ത പ​റ​ഞ്ഞു. ശാ​ര​ദാ ചി​ട്ടി​ത​ട്ടി​പ്പു കേ​സി​ല്‍ ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി വ​ന്നാ​ലും, കു​റ്റം ചെ​യ്യാ​ത്ത​തി​നാ​ല്‍ ത​ങ്ങ​ള്‍‌​ക്ക് ഭ​യ​മി​ല്ലെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top