Friday, 20 Sep, 1.01 pm Malayalam Express TV

ഹോം
ചരിത്രം സൃഷ്ടിക്കാന്‍ നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കയിലേക്ക് തിരിക്കുകയാണ്. ഏഴുദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഹൗഡി മോദി പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാകും ഇനി മോദിയുടെ മടക്കം. നാളെ മുതലാണ് മോദിയുടെ സന്ദര്‍ശനം തുടങ്ങുന്നത്. ഈ മാസം 24 നാണ് മോദി ട്രംപ് നിര്‍ണ്ണായക കൂടിക്കാഴ്ച നടക്കുന്നത്. ഇത് ആദ്യമായാണ് മോദിയും ട്രംപും ഒരു പൊതു പരിപാടിയില്‍ ഒരുമിച്ച്‌ വേദി പങ്കിടാന്‍ പോകുന്നത്. ഇരുവരുടെയും കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം കശ്മീര്‍ വിഷയം ഉന്നയിക്കില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം.

ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രിയാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 24ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ 50,000 ഇന്ത്യക്കാര്‍ പങ്കെടുക്കും. നാളെ ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. 2014ല്‍ അധികാരം ഏറ്റതിനു ശേഷം പ്രധാനമന്ത്രി അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണില്‍ നടക്കുക. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്വകയറിലും, 2016ല്‍ സിലിക്കണ്‍ വാലിയിലുമാണ് നേരത്തെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികള്‍. രണ്ട് പരിപാടിയിലും ഏകദേശം 20,000 പേരാണ് പങ്കെടുത്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top