Friday, 07 Feb, 10.25 am Malayalam Express TV

ഹോം
ഡല്‍ഹിയില്‍ ജനവിധി നാളെ; സുരക്ഷ ശക്തമാക്കി ആഭ്യന്തര വകുപ്പ്

ഗാസിയാബാദ്: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. കനത്തസുരക്ഷ സംവിധാനമാണ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഒരുക്കിയിരിക്കുന്നത്.തലസ്ഥാന നഗരത്തിനപ്പുറം അയല്‍ സംസ്ഥാനങ്ങളുടേതടക്കം സുരക്ഷാ സംവിധാനത്തെ വിലയിരുത്തിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗാസിയാബാദ് അതിര്‍ത്തി ജില്ലകളിലെ സുരക്ഷ ശക്തമാക്കിയതായി പോലീസ് സൂപ്രണ്ട് കലാനിധി അറിയിച്ചു.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട് 36 പ്രത്യേക മേഖലകളെയാണ് സുരക്ഷാ ദൃഷ്ടിയില്‍ പരിഗണിച്ചിരിക്കുന്നത്.ഡല്‍ഹി പോലീസും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്നുള്ള സുരക്ഷാ സംവിധാനമൊരുക്കാനാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റേയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദ്ദേശം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top