Thursday, 23 Jan, 11.09 am Malayalam Express TV

ഹോം
ഡല്‍ഹിയില്‍ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച്‌ യോ​ഗി ആദിത്യനാഥ്

ഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുഷന്‍മാര്‍ വീട്ടിലിരുന്ന ഉറങ്ങിയിട്ട്, സമരം നടത്താന്‍ സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുകയാണ് എന്നായിരുന്നു ​യോ​ഗി ആദിത്യനാഥിന്റെ വാക്കുകള്‍.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദ​ഗതി അനുകൂല റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു​ ‍യോ​ഗി .ഷഹീന്‍ ബാഗ് പ്രതിഷേധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലഖ്‌നൗവിലെ ക്ലോക്ക് ടവറിലും സ്ത്രീകള്‍ സമരം സംഘടിപ്പിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top