Thursday, 23 Jan, 10.33 am Malayalam Express TV

ഹോം
'ഗവര്‍ണര്‍ക്കെതിരേ നിലപാട് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണം' : കെ മുരളീധരന്‍

ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച്‌ കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍ പദവി എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഗവര്‍ണറുടെ ചുമതലയെന്നും കെ.മുരളീധരന്‍ എംപി പറഞ്ഞു. എന്തിനാണ് സര്‍ക്കാര്‍ ഗവര്‍ണറെ ഭയക്കുന്നതെന്നും മുഖ്യമന്ത്രി മൈതാനപ്രസംഗത്തില്‍ മാത്രം ധൈര്യം കാണിച്ചാല്‍ പോരെന്നും അദ്ദേഹം പരിഹസിച്ചു. മലപ്പുറത്ത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 99ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top