Wednesday, 29 Jan, 4.17 pm Malayalam Express TV

ഹോം
ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഇനി മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു.ബുധനാഴ്ച മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് .സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റി. രാജ്ഭവന് മുന്നില്‍ ഇത് വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് മാത്രമായി അമ്ബതോളം ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടാകും .

നേരത്തെ ഗവര്‍ണര്‍ക്ക് ഇസഡ് കാറ്റഗറിയിലായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍, പൗരത്വ ഭേദഗതി വിഷയത്തില്‍ അദ്ദേഹത്തിനെതിരെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു . ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങുകളില്‍ തുടര്‍ച്ചയായി കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. ഈ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top