Saturday, 07 Sep, 11.09 am Malayalam Express TV

ഹോം
ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ കത്തോലിക്ക സഭയുടെ പിന്തുണ തേടി പാലാ ബിഷപ്പ് ഹൗസില്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ കത്തോലിക്ക സഭയുടെ പിന്തുണ തേടി പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു.രാവിലെ മാണി സി കാപ്പന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി.മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മാണി സി കാപ്പന്‍ പറ‍ഞ്ഞു.

മാണി സി കാപ്പന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെയും നേരില്‍ കണ്ട് പിന്തുണ തേടും.ഇന്ന് ഇടതുമുന്നണിയുടെ ഭവന സന്ദര്‍ശനത്തിനും തുടക്കമാകും. മണ്ഡലത്തിലുള്ള 176 ബൂത്തുകളിലെ വീടുകളിലും മുന്നണി പ്രവര്‍ത്തകര്‍ എത്തി സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയും ഓണാശംസയും കൈമാറും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top