Thursday, 02 Jul, 1.35 pm Malayalam Express TV

കേരളം
ഇടതു നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷം: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: സ്വാധീനമുള്ള പാര്‍ട്ടിയാണ് കേ​ര​ള കോ​ണ്‍​ഗ്ര​സെന്ന് ഇ​ട​ത് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ല്‍ സ​ന്തോ​ഷ​മാറിയിച്ച്‌ ജോ​സ് കെ. ​മാ​ണി. പക്ഷെ, മു​ന്ന​ണി മാറുന്നത് സം​ബ​ന്ധി​ച്ച്‌ നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

സംസ്ഥാനത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് അ​ടി​ത്ത​റ ഉ​ള്ള​തിനാലാണ് കോ​ടി​യേ​രി അ​ത്ത​ര​ത്തി​ല്‍ പ്രതികരിച്ചത്. ഇ​ട​ത് നേ​താ​ക്കള്‍ നടത്തിയ പ്ര​തി​ക​ര​ണ​ത്തി​ല്‍ സ​ന്തോ​ഷ​മേ​യു​ള്ളു. തങ്ങളോട് യു​ഡി​എ​ഫ് കാണിച്ചത് വ​ലി​യ അ​നീ​തി​യാ​ണ്. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​രു ക​ക്ഷി​യു​മാ​യും ച​ര്‍​ച്ചകള്‍ ന​ട​ത്തു​ക​യോ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും അദ്ദേഹം അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top