Sunday, 19 Jan, 5.01 pm Malayalam Express TV

ഹോം
ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് എന്തിനെന്ന് മനസിലാകുന്നില്ല: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന

ധാക്ക: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന. ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഇത് ആനാവശ്യമാണെന്നും ഹസീന ഒരഭിമുഖത്തില്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ആദ്യ പ്രതികരണമാണ് ഷൈഖ് ഹസീന നടത്തിയിട്ടുള്ളത്.

"പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് നേരത്തെ തന്നെ വ്യക്തിയിട്ടുണ്ട്. ഇന്ത്യയും ഇതേ നിലപാടാണ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വിശദീകരിച്ചിരുന്നു." - ഷൈഖ് ഹസീന പറഞ്ഞു.

'പീഡനത്തിന്‍റെ പേരില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യവിട്ടു പോകുന്നില്ല. ഇന്ത്യയില്‍ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല. എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.' - ഷൈഖ് ഹസീന അഭിമുഖത്തില്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top