Thursday, 23 Jan, 10.49 am Malayalam Express TV

ഹോം
ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്‌ സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കെ.പി.സി.സി.ജംബോ പട്ടികയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ പട്ടികയില്‍ ഒപ്പിടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയ വിഷയത്തിലുമാണ് ഹൈക്കമാന്‍ഡിന് അതൃപ്തി. അതെ സമയം പട്ടികയില്‍ പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട് .

155 പേരുടെ ഭാരവാഹിപ്പട്ടിക മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ അനുമതിക്കായി നല്‍കിയിരുന്നു .ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പട്ടിക സമര്‍പ്പിച്ചത് . രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലുമെത്തി. എന്നാല്‍ ജംബോ പട്ടിക കണ്ടപ്പോള്‍ സോണിയാന്ധി ഒപ്പിടാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട് . അതെ സമയം സോണിയാ ഗാന്ധി വിദഗ്ദ്ധ ചികിത്സക്കായി ഇന്ന് വിദേശത്തേക്ക് പോകും. മുകുള്‍ വാസ്‌നിക്കും വിദേശ സന്ദര്‍ശനത്തിന് പോകുന്നുണ്ട്. ഇതോടെ പുനഃസംഘടന വീണ്ടും നീണ്ടേക്കാനാണ് സാധ്യത.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top