Thursday, 23 Jan, 12.09 pm Malayalam Express TV

ഹോം
ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ട് താന്‍ സംസ്ഥാന സെക്രട്ടറി ആകണമെന്നില്ല: പി. ജയരാജന്‍

തിരുവനന്തപുരം : ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ട് താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആകണമെന്നില്ലെന്ന്‌ സിപിഎം സംസ്ഥാന സമിതി അംഗം പി .ജയരാജന്‍ പറഞ്ഞു . നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഫലപ്രദമായി പാര്‍ട്ടിയെ നയിക്കുന്നുണ്ടെന്നും പി .ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .

' പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ താന്‍ നിര്‍വ്വഹിക്കുന്നുണ്ട്. സജീവമായി ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ട്. നേതാവിന്റെ പേരിലല്ല സംഘടന പ്രവര്‍ത്തിക്കുന്നത്, കൂട്ടായ പ്രവര്‍ത്തനമാണ്. അതിപ്പോഴും തുടരുന്നുണ്ട് '- പി .ജയരാജന്‍ വ്യക്തമാക്കി .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top