Wednesday, 01 Jul, 1.30 pm Malayalam Express TV

കേരളം
ജനവാസ മേഖലയിലെ കിണറ്റില്‍ കാട്ടാന വീണു

കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി ക​പ്പേ​ള​പ്പ​ടി​യി​ലെ റോ​ഡി​ന് അടുത്തുള്ള കി​ണ​റ്റി​ല്‍ കാ​ട്ടാ​ന വീ​ണു. ഇന്ന് പു​ല​ര്‍​ച്ചെ​യോടെയാണ് കാ​ട്ടാ​ന കി​ണ​റ്റി​ല്‍‌ വീ​ണ​ത്. പൂ​യം​കു​ട്ടി ക​പ്പേ​ള​പ്പ​ടി പ​ടി​ഞ്ഞാ​റേ​ക്ക​ര വീട്ടില്‍ എ​ല്‍​ദോ​സി​ന്‍റെ കി​ണ​റ്റി​ലാ​ണ് ആന വീ​ണ​ത്.

ഏ​ക​ദേ​ശം ഇ​രു​പ​ത് വ​യ​സി​ന് മുകളില്‍ പ്രാ​യം തോ​ന്നി​ക്കു​ന്ന കൊ​മ്ബ​നാ​ന​യാ​യി​രു​ന്നു ഇ​ത്. കിണര്‍ ചെറുതായതിനാല്‍ മ​ണ്ണി​ടി​ച്ച്‌ ആനയെ ര​ക്ഷി​ക്കാ​ന്‍ മ​റ്റ് ആ​ന​ക​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും കഴിഞ്ഞില്ല. രാ​വി​ലെ ആ​ളു​ക​ള്‍ എ​ത്തി​യതിനാല്‍ ആ​ന​ക​ള്‍ ശ്ര​മം ഉ​പേ​ക്ഷി​ച്ച്‌ കാ​ട്ടി​ലേ​ക്ക് തിരികെപ്പോയി.

വി​വ​രം അ​റി​യ​ച്ച​തിന്റെ അടിസ്ഥാനത്തില്‍ കു​ട്ട​മ്ബു​ഴ റേ​ഞ്ച് ഓ​ഫി​സ​ര്‍ റോ​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ ​ന​പാ​ല​ക സം​ഘം പ്രദേശത്തെത്തിയെങ്കിലും നാ​ട്ടു​കാ​ര്‍ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. കിണറ്റില്‍ അ​ധി​കം വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ന​യ്ക്ക് അ​പ​ക​ട സാ​ധ്യ​ത​യി​ല്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top