Wednesday, 19 Feb, 4.41 pm Malayalam Express TV

ഹോം
ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി; മേ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മില്‍ കൈ​യാ​ങ്ക​ളി. ഇ​ട​ത് അം​ഗ​ങ്ങ​ള്‍ മ​ര്‍​ദ്ദി​ച്ചെന്നാരോപിച്ച്‌ മേ​യ​ര്‍ സു​മ ബാ​ല​കൃ​ഷ്ണ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തന്നെ ചി​ല പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ച​വി​ട്ടി​യെ​ന്നും പോ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ട് അ​വ​ര്‍ നോ​ക്കി​നി​ല്‍​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത​തെ​ന്നും മേ​യ​ര്‍ ആ​രോ​പി​ക്കു​ന്നു.എന്നാല്‍ മേ​യ​റെ കൈ​യേ​റ്റം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യു​ഡി​എ​ഫ് ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാളെ ഉ​ച്ച​വ​രെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്‍പറേഷന്‍ മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു . തങ്ങളെ മര്‍ദ്ദിച്ചു എന്നാരോപിച്ച്‌ ഇടത്-വലത് കൗണ്‍സിലര്‍മാര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.അ​തേ​സ​മ​യം ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ള്‍ കൈ​യേ​റ്റം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച്‌ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top