Sunday, 19 Jan, 2.17 pm Malayalam Express TV

ഹോം
കള്ളങ്ങളില്‍ കെട്ടി പൊക്കിയ പൗരത്വ നിയമത്തെ രാജ്യം ചെറുത്തു തോല്‍പ്പിക്കും; കപില്‍ സിബല്‍

കള്ളങ്ങളില്‍ കെട്ടിപ്പൊക്കിയ പൗരത്വ നിയമത്തെ രാജ്യം ചെറുത്തു തോല്‍പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച മലബാര്‍ മേഖലാ ബഹുജന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ പതിനായിരങ്ങളാണ് റാലിക്കായി കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയത്. പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 10 വലിയ കള്ളങ്ങളാണ് രാജ്യത്തോട് പറഞ്ഞതെന്ന് കപില്‍ സിബല്‍ അക്കമിട്ട് പറ‍ഞ്ഞു. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top