Friday, 04 Oct, 6.09 pm Malayalam Express TV

ഹോം
കാപ്പനെ അയോഗ്യനാക്കണമെന്ന് ദിനേശ് മേനോന്‍

പാലായുടെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും മുമ്ബ് മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈയിലെ മലയാളി വ്യവസായി ദിനേഷ് മേനോന്‍. തെരഞ്ഞെടുപ്പ് കമ്മിഷനോട് വിവരങ്ങള്‍ മറച്ചു വച്ചതിന് പാലാ എം.എല്‍.എയെ അയോഗ്യനാക്കണമെന്നാണ് ദിനേശ് മേനോന്‍ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ദിനേശ് പറയുന്നുണ്ട്. കോടിയേരിയുമായോ അദ്ദേഹത്തിന്റെ മകന്‍ ബിനീഷുമായോ യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പാലായിലെ നിയുക്ത എം.എല്‍.എ മാണി സി. കാപ്പന്‍ തന്നില്‍ നിന്നും 3.5 കോടി രൂപ തട്ടിയെടുത്തുവെന്നും ദിനേശ് മേനോന്‍ നേരത്തെ വ്യക്തമാക്കിയരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്നും കാപ്പന്‍ പണം വാങ്ങിയത്. ഇതില്‍ 25 ലക്ഷം മാത്രമേ തിരികെ തന്നിട്ടുള്ളുവെന്നും ദിനേശ് വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ 16 ശതമാനം ഓഹരി നല്‍കാമെന്നായിരുന്നു കാപ്പന്‍ വാഗ്‌ദാനം നല്‍കിയിരുന്നതെന്നും 225 കോടിയായിരുന്നു ഓഹരിയുടെ മൂല്യമെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top