Wednesday, 02 Oct, 10.01 am Malayalam Express TV

ഹോം
കശ്മീര്‍; ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ന​വം​ബ​ര്‍ 14ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കശ്മീരിന്റെ പ്ര​ത്യേ​ക അ​ധി​കാ​രം റ​ദ്ദാ​ക്കി, സം​സ്ഥാ​നം ര​ണ്ട് കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​ക്കി​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് ന​വം​ബ​ര്‍ 14ലേ​ക്ക് സു​പ്രീം കോ​ട​തി മാ​റ്റി. ഹ​ര്‍​ജി​ക​ള്‍​ക്ക് മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ആ​വ​ശ്യ​പ്പെട്ടിരുന്നു.ഈ ആവശ്യം അം​ഗീ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

സിപിഎം നേതാവ് എംവൈ തരിഗാമി അടക്കമുള്ളവരാണ് കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ജസ്റ്റിസ് എന്‍വി രമണ, സ‍ഞ്ജയ് കിഷന്‍ കൗള്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവി, സൂര്യഗാവ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കശ്മീര്‍ വിഷയം പരിഗണിക്കുന്നത്.കേസ് അടുത്തമാസം പതിനാലിന് കോടതി വീണ്ടു കേള്‍ക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top