Sunday, 25 Aug, 2.30 pm Malayalam Express TV

ഹോം
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം നടന്നത് 250 കല്ലേറ് സംഭവങ്ങള്‍

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ നടന്നത് 250 കല്ലേറ് സംഭവങ്ങള്‍ . സുരക്ഷ വൃത്തങ്ങളാണ് ഈ കാര്യം വ്യക്തമാക്കിയത്. ജമ്മു-കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370മത് വകുപ്പ് റദ്ദാക്കിയ ആഗസ്റ്റ് 6 നും ആഗസ്റ്റ് 22 നും ഇടയിലുള്ള കണക്കാണ് ഇത്. കല്ലേറില്‍ 90 ശതമാനവും ശ്രീനഗറിലാണ്നടന്നതെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം 2016 ഹിസ്ബുള്‍ മുജാഹിദ് കമാന്‍റര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ട സമയത്തെ കല്ലേറ് സംഭവങ്ങള്‍ താരതമ്യം ചെയ്യുമ്ബോള്‍ ഇപ്പോഴത്തെ കല്ലേറു സംഭവങ്ങള്‍ കുറവാണെന്നും സുരക്ഷ സേനപറയുന്നു .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top