Wednesday, 01 Jul, 1.30 pm Malayalam Express TV

കേരളം
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി . ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ വീണത്. തുറന്ന് കരകയറാന്‍ സ്വന്തം നിലക്കുള്ള പരിശ്രമം നടത്തി.

കൊമ്ബും തുമ്ബിക്കൈയും കൊണ്ട് ആഞ്ഞ് പരിശ്രമിച്ചെങ്കിലും നനഞ്ഞ മണ്ണ് അടര്‍ന്നു വീണതിനാല്‍ ശ്രമം നടന്നില്ല. തുടര്‍ന്ന് വനംവകുപ്പും ഫയര്‍ഫോഴ്സുമെത്തി. ഇടക്കിടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് പരിഹാരം കാണാതെ ആനയെ രക്ഷപ്പെടുത്താന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍.

തുടര്‍ന്ന് നാട്ടുകാരെ അനുനയിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ജെസിബി കൊണ്ട് കിണറിന്റെ മണ്ണിടിച്ചു. രക്ഷപ്പെട്ട വെപ്രാളത്തില്‍ കാട്ടാന വഴിയെ ബൈക്ക് തട്ടിയിട്ട് ഓടി പുഴ നീന്തി കാട് കയറി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top