കേരളം
കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി. 375 രൂപ വര്‍ധിപ്പിക്കാന്‍ സാമ്ബത്തികകാര്യങ്ങള്ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്കി. ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2020ലെ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്. നാളികേര കൃഷി ചെയ്യുന്ന ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്ഥാനങ്ങള്‍ക്കാണ് കൂടുതലായി പ്രയോജനം ചെയ്യുക. നിരക്ക് ഉയര്‍ത്തുന്നതോടെ, വിപണിയില്‍ നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.