Saturday, 21 Sep, 12.26 pm Malayalam Express TV

ഹോം
കോണ്‍ഗ്രസ് വിട്ടെത്തിയ അജോയ് കുമാര്‍ ഇനി ആംആദ്മി ദേശീയ വക്താവ്

ഡല്‍ഹി: കോണ്‍ഗ്രസ് വിട്ടെത്തിയ അജോയ് കുമാറിനെ ആംആദ്മി ദേശീയ വക്താവായി നിയമിച്ചു .ജാര്‍ഖണ്ഡ് മുന്‍ പിസിസി അധ്യക്ഷന്‍ ആയിരുന്ന അജോയ് കുമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നിരുന്നു . ഇതിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടി ദേശീയ വക്താവായി നിയമിക്കാന്‍ ആംആദ്മി തീരുമാനിച്ചത് .

ഇക്കാര്യം എഎപി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ട്വിറ്ററിലൂടെ അറിയിച്ചത് . നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്.പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം നേരത്തെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തും നിന്നും രാജി വെച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top