Wednesday, 19 Feb, 3.17 pm Malayalam Express TV

ഹോം
കൊറോണ വൈറസ് ; തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ഏറ്റവും ഒടുവിലെ സാമ്ബിള്‍ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ : കൊറോണ വൈറസ് ബാധിച്ച്‌ തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ഏറ്റവും ഒടുവില്‍ ലഭിച്ച സാമ്ബിള്‍ പരിശോധനാ ഫലവും നെഗറ്റീവ്. ആരോഗ്യവകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്.

രാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ചികിത്സയില്‍ കഴിയുന്നത് തൃശ്ശൂരിലാണ്. ഇവരുടെ രക്ത സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ ലഭിച്ചത് . പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ആശുപത്രിയില്‍ നിന്നു വിടുതല്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ മെഡിക്കല്‍ ബോര്‍ഡ് നാളെ യോഗം ചേരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top