Thursday, 01 Oct, 9.30 pm Malayalam Express TV

കേരളം
കോഴിക്കോട്: കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാക്കി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാക്കി. ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരെ ദിവസേന നിരീക്ഷിക്കുന്നതിനും ടെലി കണ്‍സള്‍ട്ടേഷനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ ബന്ധപ്പെട്ട ചികിത്സാ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യാം. റഫര്‍ ലെറ്റര്‍ ജാഗ്രത പോര്‍ട്ടലില്‍ നിന്നും സ്വമേധയാ ആശുപത്രിയിലേക്ക് അയയ്ക്കും. ഇത് ആശുപത്രിയില്‍ രോഗികളുടെ പ്രവേശനം ലളിതമാക്കും.

കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാ രോഗികളും തങ്ങളുടെ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ജാഗ്രത ഐഡി വാങ്ങി സൂക്ഷിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇന്‍ഷുറന്‍സ് ലഭ്യമാകുന്നതിനും കോവിഡ് ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിനും ജാഗ്രത ഐ ഡി നിര്‍ബന്ധമാണ്. ജില്ലയില്‍ ഇന്ന് 1072 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1013 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top