Wednesday, 19 Feb, 3.57 pm Malayalam Express TV

ഹോം
ലോ​ക കേ​ര​ള സ​ഭാ വി​വാ​ദം: ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം വേ​ണ്ടെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ര​വി പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉണ്ടായ വി​വാ​ദ​ങ്ങ​ളുടെ പശ്ചാത്തലത്തില്‍ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ്. റാ​വി​സ് ഗ്രൂ​പ്പ് 60 ല​ക്ഷം രൂ​പ​യാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന​ത്. ബി​ല്ല് കൊ​ടു​ത്തു​വെ​ന്നേ​യു​ള്ളു, സ​ര്‍​ക്കാ​രി​നോ​ട് ഒ​രു​രൂ​പ പോ​ലും ത​ങ്ങ​ള്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും റാ​വി​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ര​വി പി​ള്ള വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് പ​ണം വാങ്ങാന്‍ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ഒ​രു ബി​ല്‍ ന​ല്‍​കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​ല്ലാ​തെ പ​ണം വാ​ങ്ങി​യി​ട്ടി​ല്ല.റാ​വി​സ് ഗ്രൂ​പ്പ് ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​ന് പ​ണം ഈ​ടാ​ക്കു​ന്ന​ത് ശ​രി​യല്ല . അ​തി​നാ​ല്‍ പ​ണം ഈ​ടാ​ക്കാ​ന്‍ താ​ത്പ​ര്യ​വു​മി​ല്ലെ​ന്നും റാ​വി​സ് ഗ്രൂ​പ്പ് വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top