Sunday, 06 Oct, 10.01 am Malayalam Express TV

ഹോം
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരായി സോണിയയും മന്‍മോഹനും

മും​​​ബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് , ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവരടക്കം നാല്‍പത് താരപ്രചാരകരെയാണ് തീരുമാനിച്ചത്. ഇ​​​വ​​​ര്‍​​​ക്കൊ​​​പ്പം കോ​​​ണ്‍​​​ഗ്ര​​​സ് മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്തു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സാമ്ബത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോവുന്ന ഈ കാലത്ത് മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായ വര്‍ധിച്ചു എന്ന് വിലയിരുത്തലിലാണ് അദ്ദേഹത്തെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ട്വിറ്ററില്‍ മന്‍മോഹന്‍ സിംഗിനെ വിലയിരുത്തുന്നതില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയിരുന്നു.കോണ്‍ഗ്രസ് ഇതു കൂടി കണക്കിലെടുത്തിട്ടുണ്ട്.

സോ​​​ണി​​​യ​​ഗാ​​​ന്ധി ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്തി​​​ല്ലാ​​​യി​​​രു​​​ന്ന​​​തു കോ​​​ണ്‍​​​ഗ്ര​​​സി​​നു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണു പാ​​​ര്‍​​​ട്ടി ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം. മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​മ​​​ല്‍​​നാ​​​ഥ്, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ സു​​​ശീ​​​ല്‍ കു​​​മാ​​​ര്‍ ഷി​​​ന്‍​​​ഡെ, പൃ​​​ഥ്വിരാ​​​ജ് ച​​​വാ​​​ന്‍, അശോ​​​ക് ച​​​വാ​​​ന്‍ തുടങ്ങിയവ​​​രാ​​​ണ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന മ​​​റ്റ് കോ​​​ണ്‍​​​ഗ്ര​​​സ് പ്ര​​​മു​​​ഖ​​​​ര്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top