Wednesday, 16 Oct, 2.09 pm Malayalam Express TV

ഹോം
മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ മാസം ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തില്‍ 400ന് മുകളില്‍ തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഉണ്ണി മുകുന്ദന്‍,സിദ്ദീഖ്, കനിഹ, അനു സിത്താര, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top