Thursday, 10 Oct, 1.49 pm Malayalam Express TV

ഹോം
മനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ സൂറത്തിലെത്തി

സൂറത്ത്: അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി കോടതിയില്‍ ഹാജരാകാന്‍ സൂറത്തിലെത്തി. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ മനനഷ്ടക്കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയത് . എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുല്‍ ​ഗാന്ധിയുടെ വിവാദപരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്നായിരുന്നു പൂര്‍ണേഷ് മോദിയുടെ വാദം.

രാഹുല്‍ ​ഗാന്ധി കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലി നടത്തുന്നതിനിടയിലാണ് വിവാദപരാമര്‍ശം നടത്തിയത് . ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ പട്ന കോടതി രാഹുലിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു . പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നീരവ് മോദിയെയും ലളിത് മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top