Wednesday, 09 Oct, 11.01 am Malayalam Express TV

ഹോം
മാണി സി കാപ്പന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: മാണി സി കാപ്പന്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. പാലായില്‍ കെ എം മാണിയുടെ പിന്‍ഗാമിയായാണ് കാപ്പന്റെ സഭയിലേക്കുള്ള വരവ്. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ഇടത് നേതാക്കളും പങ്കെടുക്കും.

മാണി സി കാപ്പന്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കും. തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാപ്പന്‍ പങ്കെടുക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top