Monday, 10 Aug, 8.30 am Malayalam Express TV

കേരളം
നാ​ടു​കാ​ണി ചു​രം പാ​ത​യി​ല്‍ വീ​ണ്ടും വി​ള്ള​ല്‍

എ​ട​ക്ക​ര : അ​ന്ത​ര്‍ സം​സ്ഥാ​ന റോഡ് ആയ നാ​ടു​കാ​ണി ചു​രം പാ​ത​യി​ല്‍ വീ​ണ്ടും വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടിരിക്കുന്നു. ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ല്‍ അ​ത്തി​ക്കു​റു​ക്കി​ലാ​ണ് വി​ള്ള​ല്‍ രൂപപ്പെട്ടത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കനത്ത മ​ഴ​യാ​യി​രു​ന്നു ചു​രം മേ​ഖ​ല​യി​ല്‍ ഉണ്ടായിരിക്കുന്നത്. ചു​രം താ​ഴ് വര​യോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്ത് മു​പ്പ​ത് മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് വി​ള്ള​ല്‍ ക​ണ്ടെ​ത്തി​. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഭാ​ഗ​ത്താ​ണ് വി​ള്ള​ല്‍ രൂപപ്പെട്ടിരിക്കുന്നത്. എ​ന്നാ​ല്‍, വി​ള്ള​ല്‍ കാ​ര​ണം റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മി​ല്ലതെ തുടരുകയാണ്. എന്നാല്‍ അ​തേ​സ​മ​യം, വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്തി​ന് താ​ഴെ​യു​ള്ള പ്ര​ദേ​ശ​ത്ത് നൂ​റി​ല്‍​പ​രം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​വെ​ന്ന​ത് ആ​ശ​ങ്ക​യു​ണ​ര്‍​ത്തുന്നു.

ചു​രം റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്രവൃത്തി ന​ട​ത്തി​യ സൊ​സൈ​റ്റി പു​തു​താ​യി നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് ബ​ല​വ​ത്താ​ണെ​ന്നും റോ​ഡി​ലേ​ക്ക് നി​ക്ഷേ​പി​ച്ച പു​തു​മ​ണ്ണി​ന് മാ​ത്ര​മാ​ണ് വി​ള്ള​ലെ​ന്നും ആരോപണമുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top