Monday, 23 Sep, 10.41 am Malayalam Express TV

ഹോം
ഓഹരി വിപണിയില്‍ വന്‍ ഉണര്‍വ്

മുംബൈ: ഓഹരി വിപണിയില്‍ വ്യാപാര ആഴ്ചയുടെ ആദ്യദിവസം തന്നെ ഉണര്‍വ്. സെന്‍സെക്‌സ് 926 പോയന്റ് നേട്ടത്തില്‍ 38967ലും നിഫ്റ്റി 285 പോയന്റ് ഉയര്‍ന്ന് 11560ലുമാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഐടിസി, എല്‍ആന്റ്ടി, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, സിപ്ല, കൊഡാക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഐടി ഓഹരികളൊഴികെ,ബാങ്ക്, ലോഹം,എഫ്‌എംസിജി, ഇന്‍ഫ്ര, വാഹനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടത്തിലാണ്.ധനമന്ത്രി സെപ്റ്റംബര്‍ 20ന് കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചതിനെ തുടര്‍ന്ന് വിദേശ, ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top